സൂപ്പര്‍ കപ്പ് സെമിയില്‍ ജംഷഡ്പുര്‍ എഫ് സിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ് സി ഫൈനലില്‍. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ബംഗളൂരു എഫ് സി വിജയിച്ചത്.
സി ഗ്രൂപ്പ് ജേതാക്കളായ ജംഷഡ്പുര്‍ എഫ് സിയെ എതിരില്ലാത്ത 2ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ് സി ഫൈനലില്‍ പ്രവേശിച്ചത്. 62ാം മിനുട്ടില്‍ ബംഗളൂരു എഫ് സിയുടെ ജയേഷ് റാനെയാണ് ആദ്യ ഗോള്‍ നേടിയത്. 83ാം മിനുറ്റില്‍ ചേത്രി ബംഗളൂരുവിന് വേണ്ടി രണ്ടാം ഗോള്‍ നേടി. ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞ ജംഷഡ്പൂരിന് രണ്ടാം പകുതിയില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല.
ജംഷഡ്പൂര്‍ മുന്നേട്ടങ്ങള്‍ക്ക് മുന്നില്‍ മതില്‍ പോലെ നിന്ന ബാംഗ്‌ളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗാണ് ഹീറോ സൂപ്പര്‍ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here