ഭവന വായ്പകള്‍ എടുക്കാൻ അധിക ചിലവുണ്ടോ? അറിഞ്ഞിരിക്കണം ഇവയൊക്കെ

സ്വന്തമായി വീട് എന്ന സ്വപ്നം എല്ലാവരുടെയും ആഗ്രഹമായിരിക്കും.എന്നാൽ പലർക്കും വീട് പണിയാന്‍ പോകുന്ന സമയത്ത് ആശ്രയമാകുന്ന ഒന്നാണ് ഭവന വായ്പകള്‍. നിരവധി ഫിനാൻസ് സ്ഥാപനങ്ങൾ ഭാവന വായ്‌പകൾ നൽകുന്നുണ്ടെങ്കിലും ധാരാളം നടപടി ക്രമങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ വായ്പ ലഭിക്കൂ. എന്നാൽ പലിശ മാത്രമല്ല ഭവന വായ്പയ്ക്ക് അനുബന്ധമായുള്ള അധിക ചെലവ് മറ്റ് ഇനത്തിലുള്ള തുകകളും ബാങ്ക് ഈടാക്കുന്നുണ്ട്.

also read: താനൂരിലും ഹിറ്റടിച്ച് നവകേരള സദസ്; എത്തിയത് പ്രതീക്ഷിച്ചതിലും അധികം ജനം, മൂന്നിരട്ടി ആളുകള്‍ പന്തലിന് പുറത്ത്

ഭവന വായ്പകളിൽ  ഏതെല്ലാം ഇനങ്ങളിലാണ് ബാങ്ക് തുക ഈടാക്കുന്നത് എന്ന് നോക്കാം:

പ്രോസസ്സിംഗ് ഫീസ്:

ലോൺ അപേക്ഷാ പ്രോസസ്സിംഗ് സമയത്ത് ഒറ്റത്തവണത്തേയ്ക്ക് മാത്രം നൽകേണ്ട തുകയാണ് പ്രോസസ്സിംഗ് ഫീസ്. ഇത് തിരികെ ലഭിക്കില്ല. സാധാരണയായി ലോൺ തുകയുടെ 0.5% മുതൽ 1% വരെയാണ് പ്രോസസിംഗ് ഫീസായി നൽകേണ്ടി വരിക.

നിയമപരമായ ചാർജുകളും മൂല്യനിർണ്ണയ ഫീസും:

ഈടായി നൽകുന്ന ആസ്തികളുടെ രേഖകൾ ബാങ്കുകൾ പരിശോധിക്കും. നിയമപരമായുള്ള ഈ സൂക്ഷ്മമായ പരിശോധനയുടെ ചെലവ് വായ്പ എടുക്കുന്ന വ്യക്തിയിൽ നിന്നാണ് ബാങ്കുകൾ ഈടാക്കുക. ആസ്തികളുടെ മൂല്യം വായ്പാ തുകയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനയ്ക്കുള്ള തുകയും വായ്പ എടുക്കുന്നയാൾ നൽകണം.

ഇൻഷുറൻസ് പ്രീമിയങ്ങൾ:

അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് വീട് പരിരക്ഷിക്കുന്നതിന്, ഭവന വായ്പ ഇൻഷുറൻസ് അല്ലെങ്കിൽ മോർട്ട്ഗേജ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് പോലുള്ള ഇൻഷുറൻസ് എടുക്കാൻ ബാങ്കുകള്‍ നിർബന്ധിക്കും. ഈ പ്രീമിയവും വായ്പ എടുക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു അധിക ചിലവാണ്.

അതേ സമയം ഹോം ലോണുകൾ നേരത്തെ അടച്ചു തീർക്കുകയാണെങ്കിൽ അതിന് പ്രത്യേക ചാർജുകൾ ഈടാക്കുന്നതിന് ബാങ്കുകൾക്ക് അധികാരമില്ല.

also read: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ പാമ്പുകളുടെ ഇണചേരല്‍ കാലം; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News