ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പതിനഞ്ചാമത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഡിസംബർ 1ന് തൈക്കാട് കെഎസ്ടിഎ ഹാളിൽ, കെ ജി ജെയിംസ് നഗറിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.
ബെഫി ജനറൽ കൗൺസിൽ അംഗം പി രാജേഷ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എൻ നിഷാന്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എസ് സുമോദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.
ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ കെ എസ് രമ വനിതാ കമ്മറ്റി റിപ്പോർട്ട് അവതരിപ്പിക്കും. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു ഉൾപ്പെടെ വിവിധ നേതാക്കൾ അഭിവാദ്യം ചെയ്യും.
Also Read : http://കൂപ്പുകുത്തി ജിഡിപി വളർച്ച; ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ വൻ ഇടിവ്
രാവിലെ 9.30-ന് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ പി വി ജോസ് സ്വാഗതം ആശംസിക്കും. ജില്ലാ പ്രസിഡൻറ് എസ് സജീവ് കുമാർ അധ്യക്ഷത വഹിക്കും.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്ക്, റിസർവ് ബാങ്ക്, നബാർഡ് എന്നിവിടങ്ങളിൽ നിന്ന് 400 പരം അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. പ്രമേയാവതരണം, ചർച്ച, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here