കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിലെ ബാങ്ക് തട്ടിപ്പ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിൽ അണിയൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി .കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിനാലാണ് അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തത് സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്
സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

also read: ഹലോ ജൂലായ്… ചില മാറ്റങ്ങള്‍ അറിയാം! ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്‌തോ?

നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ സമാഹരിക്കുകയും വഴിവിട്ട രീതിയിൽ റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കുകയും ചെയ്തതായി പറയപ്പെടുന്നു. കൂടാതെ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും ചേർന്നപ്പോൾ ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് മനസ്സിലാക്കുന്നത് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ ആവശ്യപ്പെട്ടു.

also read: തൃശൂർ ചാവക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News