സെപ്തംബറിലെ പകുതി ദിവസങ്ങളും ബാങ്ക് അവധിയോ? അറിയാം ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

bank-holiday

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ച് സെപ്തംബർ മാസത്തിൽ 15 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനത്തിൽ വ്യത്യാസമുണ്ടായതിനാൽ കേരളത്തിൽ ഒൻപത് ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.

ഞായറാഴ്ചകളും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും കൂടാതെ നബിദിനം, ശ്രീനാരായണ ഗുരു സമാധി എന്നീ ദിവസങ്ങളാണ് കേരളത്തിലെ ബാങ്ക് അവധി ദിനങ്ങൾ.

സെപ്തംബർ – 1, 8, 15,22,29 എന്നീ ദിവസങ്ങളാണ് ഞായറാഴ്ചകൾ.(15 തിരുവോണം)

സെപ്തംബർ – 14,28 രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച.

സെപ്തംബർ – 16 (തിങ്കളാഴ്ച) നബിദിനം.

സെപ്തംബർ – 21 (ശനിയാഴ്ച) ശ്രീനാരായണ ഗുരു സമാധി.

കേരളത്തിലെ ബാങ്ക് അവധി ദിവസങ്ങൾ ഇവയാണ്.

സെപ്തംബർ നാല് ബുധനാഴ്ച അസമിൽ ബാങ്ക് അവധിയാണ്.

വിനായക ചതുർത്ഥിയായ സെപ്തംബർ ഏഴിന് ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അവധിയാണ്.

സെപ്തംബർ പതിനാറ് നബിദിനത്തിന് കേരളം കൂടാതെ ഗുജറാത്ത്, മിസോറം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, ജമ്മു, ഉത്തർപ്രദേശ്, ന്യൂഡെൽഹി, ചത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നിവടങ്ങളിലും അവധിയാണ്.

Also Read- റബ്ബർ വിലയിൽ ഇന്ത്യയെ മറികടന്ന് അന്താരാഷ്‌ട്ര വിപണി; കർഷകർക്ക് ആശ്വാസം

സെപ്തംബർ പതിനേഴിന് സിക്കിമിലും, ചത്തീസ്ഗഡിലും അവധിയാണ്.

സെപ്തംബർ 18ന് അസമിൽ അവധി.

സെപ്തംബർ ഇരുപതിനും ഇരുപത്തി മൂന്നിനും ജമ്മുവിലും, ശ്രീനഗറിലും അവധിയാണ്. ഇവയാണ് മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് അവധി ദിനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News