ഈ മാസം ഇത്രയും ബാങ്ക് അവധിയോ?

bank holiday

ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ഉണ്ടെങ്കിൽ ഈ മാസം ഈ ദിവസങ്ങൾ ശ്രദ്ധിക്കണം. ഈ മാർച്ച് മാസത്തിൽ 9 ദിവസമാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും ആണ് അവധി ദിവസങ്ങൾ.

ALSO READ: എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അഭിമുഖം ഏപ്രിലിൽ

രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും 14 ദിവസമാണ് മാര്‍ച്ച് മാസത്തില്‍ അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ഇത്രയും അവധികൾ ഉള്ളത്. ബാങ്ക് അവധി ദിനത്തില്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യാസമുണ്ടാകും. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് പണമിടപാടുകാർക്ക് ആശ്വാസകരമായ കാര്യമാണ്. മാര്‍ച്ചില്‍ 14 അവധികള്‍ വരുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ്.

കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങൾ

മാർച്ച് 3: ഞായറാഴ്ച

മാർച്ച് 8: മഹാശിവരാത്രി

മാർച്ച് 9: രണ്ടാം ശനിയാഴ്ച

മാർച്ച് 10: ഞായറാഴ്ച

മാർച്ച് 17: ഞായറാഴ്ച

മാർച്ച് 23: നാലാം ശനിയാഴ്ച

മാർച്ച് 24: ഞായറാഴ്ച

മാർച്ച് 29: ദുഃഖവെള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News