ബാങ്ക് വായ്പ ലഭിച്ചില്ല; ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കെജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ്പ ലഭിക്കാത്തതിനെത്തുടർന്നാണ് ആത്മഹത്യയെന്ന് സൂചന. കുറച്ചുനാളുകളായി ആമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 2021-ൽ ഒരു ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത കുടിശിക വരുത്തിയതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പല തവണയായി 20000 രൂപ തിരിച്ചടച്ചുവെങ്കിലും സിബിൽ സ്കോറിനെ ബാധിച്ചു. ഇതിനെത്തുടർന്നാണ് പിന്നീട് അപേക്ഷിച്ച വായ്‌പകൾ ബാങ്ക് നിരസിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പ്രസാദ് പറയുന്നത്.

Also Read; ഹൈദരാബാദില്‍ വന്‍ തീപിടിത്തം

അതേസമയം പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പ്രതികരിച്ചു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കും. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056 

Also Read; “പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല”: മന്ത്രി ജിആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News