ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മാണ്ട്യ റീജിയണല്‍ ഓഫീസ് മാനേജറുമായ ശ്രുതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുവയസായിരുന്നു.
സിവില്‍ സര്‍വിസ് സ്വപ്നം സഫലമാവാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ഐഎഎസ് സ്വപ്നം സഫലമാവാത്തതിനാല്‍ പോവുന്നു’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഏഴോടെ ശ്രുതി പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് മരിക്കുകയാണെന്ന് പറഞ്ഞശേഷം ഫോണ്‍ കട്ട് ചെയ്തു.
തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. മാണ്ട്യയിലെ ബന്ധുക്കളെ അറിയിച്ച് അവര്‍ താമസസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു,
Also read- ‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ
ഏഴ് വര്‍ഷമായി കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് ചിക്കമംഗളൂരു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി. രണ്ട് മാസം മുമ്പാണ് മാണ്ട്യയിലേക്ക് മാറിയത്. ഇവിടെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here