ലീവ് നല്‍കിയില്ല; ഉത്തരാഖണ്ഡില്‍ ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

ബാങ്ക് മാനേജറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍. ഉത്തരാഖണ്ഡിലെ ധാര്‍ചുലയില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. എസ്ബിഐ ധാര്‍ച്ചുല ശാഖയിലെ മാനേജരായ മുഹമ്മദ് ഒവൈസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ലീവ് നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കക്കത്തിനൊടുവിലാണ് സംഭവം. ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റ ബാങ്ക് മാനേജറെ ദില്ലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനായ വിമുക്ത ഭടന്‍ ദീപക് ഛേത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ദീപക്കിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. മാനേജര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും, അര്‍ഹമായ അവധി തരാതെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് കൃത്യത്തിന് മുതിര്‍ന്നതെന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.

രണ്ട് വര്‍ഷമായി ധാര്‍ച്ചുലയിലെ എസ്ബിഐ ശാഖയിലാണ് ദീപക് ജോലി ചെയ്യുന്നത്. ശനിയാഴ്ച ബാങ്ക് തുറന്നതിന് പിന്നാലെയാണ് ദീപക് ബാങ്കിലെത്തി മാനേജരുമായി തര്‍ക്കമുണ്ടായത്.തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയ പെട്രോള്‍ മുഹമ്മദിന്റെ ദേഹത്തേക്ക് ഒഴിച്ചതിന് ശേഷം ദീപക് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News