എഫ്ഡി ഇടാൻ പ്ലാനുണ്ടോ? സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ

Fixed Deposit

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 8.10 ശതമാനം പലിശയാണ് 400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റിന് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് മുതല്‍ എല്ലാ ശാഖകളിലും ഈ പ്രത്യേക റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് ലഭ്യമാണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ മ്നി നിയോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയും ഈ സേവനം ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു. 3 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക്.

Also Read: കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്സ് 1,769 പോയൻ്റ് താഴേക്ക് വീണു; നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം

400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് കീഴില്‍ വരുന്ന സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനാണ് 8.10 ശതമാനം പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.95 ശതമാനം പലിശയും, മറ്റ് ഉപഭോക്താക്കള്‍ക്ക് 7.45 ശതമാനം പലിശയുമാണ് ലഭിക്കുക. 1 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനാണ് ഈ ഓഫർ ലഭ്യമാകുക. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന നിക്ഷേപ പദ്ധതിയുടെ കീഴിൽ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.95 ശതമാനം പലിശയും, സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനം പലിശയും, മറ്റ് ഉപഭോക്താക്കള്‍ക്ക് 7.30 ശതമാനം പലിശയുമാണ് ലഭിക്കുക.

Also Read: ഇനി പിടിച്ചാല്‍ കിട്ടില്ല മക്കളേ, പൊന്നിന് ഇനി പൊന്നുംവില; സ്വര്‍ണവില വീണ്ടും കൂടി

400 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിക്ക് കീഴിൽ റെസിഡന്‍റ് ഇന്‍ഡ്യന്‍, എന്‍ആര്‍ഇ, എന്‍ആര്‍ഒ എന്നിവർക്കും നിക്ഷേപിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News