സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലെ പാൻ നമ്പർ കൈകാര്യം ചെയ്തതിൽ പിഴവ് സംഭവിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ

സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലെ പാൻ നമ്പർ കൈകാര്യം ചെയ്തതിൽ തങ്ങൾക്ക് പിഴവ് സംഭവിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ. ജില്ലാ കമ്മറ്റിക്ക് നൽകിയ മറുപടി കത്തിലാണ് ബാങ്ക് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കത്തിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിൽ സിപിഐ എം – ൻ്റെ പാൻ കാർഡ് നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവും ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ആദായ നികുതി വകുപ്പ് നേരത്തേ കാരണമായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം എം വർഗീസ് ബാങ്ക് ചെയർമാന് ഏപ്രിൽ 11 ന് കത്തുനൽകി.

Also Read: സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ; കരാർ നേടി കയര്‍ഫെഡ്

ഈ കത്തിന് ഏപ്രിൽ 18 ന് നൽകിയ മറുപടി കത്തിലാണ് ബാങ്കിന്റെ ക്ഷമാപണം. പാൻ നമ്പർ കമ്പ്യൂട്ടറിൽ ചേർത്തപ്പോൾ സംഭവിച്ച ടൈപ്പോഗ്രാഫിക്കൽ എറർ ആണെന്ന് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും കേന്ദ്ര ഏജൻസികളുടെ പ്രചാരണങ്ങളും തെറ്റാണെന്ന് തെളിയിക്കുന്നതാണ് കത്ത്.

Also Read: സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ രാജിവച്ചു

പാർട്ടി കേന്ദ്ര കമ്മിറ്റിക്കും ജില്ലാ സംസ്ഥാന കമ്മറ്റികൾക്കും ഒരേ പാൻ നമ്പർ തന്നെയാണ്. ഇതിലെ നാലാമത്തെ അക്ഷരമായ ‘T’ എന്നതിനു പകരം ‘J’ എന്നാണ് ബാങ്കുകാർ രേഖപ്പെടുത്തിയത്‌. ബാങ്ക് വരുത്തിയ പിഴവിന് കേന്ദ്ര ഏജൻസികൾ സിപിഐ എമ്മിനെ പ്രതിസ്ഥാനത്താക്കി. പാർടിക്കെതിരെ ആദായനികുതി വകുപ്പ്‌ നടത്തിയ നീക്കത്തെ ചില മാധ്യമങ്ങളും പിന്തുണച്ചു. ബാങ്ക് അധികൃതർ തന്നെ രേഖാമൂലം വ്യക്തമാക്കിയതോടെ ഒരു വ്യാജവാർത്ത കൂടി പൊളിഞ്ഞു വീണു. ആദായനികുതി വകുപ്പ്‌ നിർദേശിച്ചതനുസരിച്ചാണ്‌ പിൻവലിച്ച തുക തിരികെ ബാങ്കിലേക്ക് കൊണ്ടുപോയതെന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News