ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസിൽ രണ്ടാംപ്രതി കാർത്തിക്കിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഒന്നാം പ്രതി മധാജയകുമാറിന്റെ ബിനാമിയായിരുന്നു കാർത്തിക്. കോഴിക്കോട് സെഷൻസ് കോടതിയിൽ കാർത്തിക്ക് നൽകിയ മുൻകൂർ ജാമ്യം കോടതി തള്ളിയതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Also Read: ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, വെള്ളത്തിൽ നിന്ന് വീണ് തുഴച്ചിൽക്കാരൻ മരിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖ മാനേജരായിരുന്ന മധാ ജയകുമാർ തട്ടിയെടുത്ത സ്വർണം ബിനാമി ഇടപാടിൽ പണയപെടുത്തിയ ആളാണ് ചന്തിരാപുരം കെഎൻപി കോളനിയിലെ കാർത്തിക്. ആകെ തട്ടിയെടുത്ത 20 കിലോ സ്വർണത്തിൽ നിന്നും ആദ്യഘട്ടത്തിൽ അഞ്ച് കിലോ സ്വർണവും പിന്നീട് തമിഴ്നാട് തിരുപ്പൂർ കാത്തോലിക് സിറിയൻ ബാങ്കിന്റെ നാല് ശാഖകളിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണവും പൊലീസ് കണ്ടെടുത്തിരുന്നു. കാർത്തിക്കിനെ പിടികൂടിയാൽ മാത്രമെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. ഇതിൻ്റ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് പുറത്തിറക്കിയത്. ഇതിനുപുറമേ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതിയും മുൻ ബാങ്ക് മാനേജറുമായ മധാ ജയകുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here