ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്ത 15.850 കിലോയോളം . സ്വർണ്ണം വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.8. 800 കി ഗ്രാം സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പോലീസ് തമിഴ് നാട്ടിലെ തിരിപ്പൂരിലെ ഡെവലപ്പ് മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ ,കത്തോലിക്ക് സിറിയൻ ബാങ്ക് എന്നിവയുടെ അഞ്ചു ശാഖകളിൽ നിന്നായി കസ്റ്റഡിയിലെടുത്തത്.
2.5 കി ലോ സ്വർണമാണ് ഹാജരാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച 4 കിലോയോളം സ്വർണം ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വി. വി. ബെന്നിയുടെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയിരുന്നു.മൊത്തം 26.244.20 കിലോഗ്രാം പണയ സ്വർണമാണ് മഹാരാഷ്ട്ര ബാങ്ക് വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ടത്.15 കിലോ 850 ഗ്രാം സ്വർണം കണ്ടെടുത്തു.ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതി ബാങ്ക് വടകര ബ്രാഞ്ച് മാനേജർ മധ ജയകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പ്രതിക്ക് സ്വർണ്ണം പണയം വെക്കാൻ ബിനാമിയായി പ്രവർത്തിച്ച കാർത്തിക് ഒളിവിലാണ്.ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here