ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ മുന്‍ മാനേജര്‍ പകരം വെച്ച വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിലെ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയാണ് സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. അറസ്റ്റിലായ മുന്‍ മാനേജര്‍ മധ ജയകുമാറിനെ ചോദ്യം ചെയ്യാനായ് പൊലീസ് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

ALSO READ: സ്വപ്നം കാണാത്ത അത്ര മത്സരങ്ങളില്‍ കളിച്ചതില്‍ അഭിമാനം! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുണ്ടോഗന്‍

സ്വര്‍ണം തട്ടിയ ശേഷം ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയായ മധ ജയകുമാര്‍ തെലങ്കാനയില്‍ നിന്നാണ് പിടിയിലായത്. ഇയാള്‍ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം മഹാരാഷ്ട്രയിലേക്ക് കടക്കാനിരിക്കുകയായിരുന്നു.തെലങ്കാനയിലെത്തി പുതിയ മൊബൈല്‍ സിം കാര്‍ഡ് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ കുടുങ്ങിയതെന്നാണ് വിവരം. പുതിയ ആധാര്‍ കാര്‍ഡ് എടുക്കാന്‍ പ്രതി ഏജന്‍സിയിലെത്തി. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ജീവനക്കാര്‍ക്ക് സംശയം തോന്നി. ഇതോടെ മധ ജയകുമാറിനെ ആധാര്‍ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞുവച്ചു.

ALSO READ: ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ്

താന്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ ഇയാള്‍ സ്വയം കയ്യില്‍ മുറിവേല്‍പ്പിച്ചു. പ്രകോപിതനായ ഇയാളെ ആധാര്‍ ഏജന്‍സി ജീവനക്കാര്‍ കീഴ്‌പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തെലങ്കാന പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭ്യമാക്കിയതിന് ശേഷം കേരള പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ബാങ്കിലെ 46 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ തട്ടിയത് എന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News