ബാങ്ക് മോഷണത്തിന് കയറിയ മോഷ്ടാവിന് ഒന്നും ലഭിച്ചില്ല; കത്തെഴുതിവെച്ച് മടങ്ങി

ബാങ്ക് മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതില്‍ കത്തെഴുതിവെച്ച് മടങ്ങി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സര്‍ക്കാര്‍ റൂറല്‍ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാന്‍ കയറിയത്. തെലങ്കാനയിലെ മഞ്ചെരിയല്‍ ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ ഹൗസിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ALSO READ :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി

ബാങ്കിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല. ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് പേപ്പറെടുത്ത് എഴുതുകയായിരുന്നു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്- മോഷ്ടാവ് പേപ്പറില്‍ കുറിച്ചു.

ALSO READ :ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം, വിമർശനം ഇനിയും തുടരും: നിലപാടിലുറച്ച് ഉദയനിധി സ്റ്റാലിൻ
മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News