നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. 7 പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ബന്ധിയാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. 8.5 കോടിയുടെ പണവും സ്വർണവുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

also read :എല്‍ഡിഎഫ് പ്രകടന പത്രിക വാക്ക് പാലിച്ചു; ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി

ഛത്തീസ്ഗഡിലെ ട്രായ്ഗഡ് ജില്ലയിലെ ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിൽ രാവിലെ 8.45 യോടെയാണ് കൊള്ളസംഘം എത്തിയത്. രാവിലെ ബാങ്ക് തുറന്ന് മാനേജരും ജീവനക്കാരും തങ്ങളുടെ ദൈനംദിന ജോലികൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏഴ് പേരെടങ്ങുന്ന സംഘം ബാങ്കിനുള്ളിൽ കയറുകയും ജീവനക്കാരെ ബന്ദിയാക്കിയ ശേഷം ലോക്കറുകളുടെ താക്കോലുകൾ ബാങ്ക് മാനേജരോട് ചോദിച്ചു. താക്കോൽ നൽകാൻ മാനേജർ വിസമ്മതിച്ചതോടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘം ബാങ്ക് മാനേജരെ കത്തികൊണ്ട് കുത്തുകയും ശേഷം താക്കോൽ സംഘടിപ്പിച്ച അക്രമിസംഘം പണവും സ്വർണവും കവ‍ക്കുകയായിരുന്നു. ഈ സമയം ബാങ്കിലെത്തിയ ജീവനക്കാരെയും ഏതാനും ഇടപാടുകാരെയും കവർച്ചക്കാർ മുറിയിൽ ബന്ദികളാക്കി.

also read :എല്‍ഡിഎഫ് പ്രകടന പത്രിക വാക്ക് പാലിച്ചു; ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി

കവർച്ചക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എത്രയും വേഗം പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News