നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി വിധി. 2011ലെ വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്. നിരോധിത സംഘടനകളില്‍ അംഗത്വം ഉണ്ടെന്നത് കൊണ്ട് മാത്രം യുഎപിഎ നിയമം ചുമത്താന്‍ കഴിയില്ലെന്നായിരുന്നു 2011-ലെ സുപ്രീം കോടതി വിധി.
ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള ന്യായമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2011-ലെ വിധി റദ്ദ് ചെയ്തതെന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എംആര്‍ ഷാ, സി റ്റി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
മാര്‍ക്കണ്ഡേയ ഖഡ്ജുവും ഗ്യാന്‍ സുധാ മിശ്രയും അടങ്ങുന്ന രണ്ടംഗ ബഞ്ച് 2011-ല്‍ അരുപ് ഭുയാന്‍ കേസില്‍ പറഞ്ഞ വിധിയാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് റദ്ദ് ചെയ്തത്. ഉള്‍ഫ അംഗമായിരുന്ന ഭുയാന്റെ ടാഡാ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഏതെങ്കിലും നിരോധിത സംഘടനയില്‍ അംഗമാകുന്നത് ഒരു വ്യക്തിയെ ക്രിമിനലായി മുദ്രാകുത്താന്‍ മതിയായ കാരണമല്ലെന്ന് രണ്ടംഗ ബെഞ്ച് വിധിച്ചത്. നേരത്തെ കേരള സര്‍ക്കാര്‍ എതിര്‍കക്ഷിയായ റെനീഫ് കേസിലും 2011-ൽ ഇതേ ബഞ്ച് സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here