കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ പിടിയില്‍

കാസര്‍ഗോഡ് കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ജി.എച്ച്.എസ്.എസ്. റോഡില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്താനായിരുന്നു ശ്രമം.

ALSO READ:മാടവനയിൽ ബസ് അപകടത്തിൽ പെട്ട സംഭവം; എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകൾ

പുകയില ഉത്പ്പന്നങ്ങളുമായി എത്തിയ മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. കാറില്‍ 12 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. 5 ലക്ഷം രൂപ വില വരും. സിദ്ദീഖ് രണ്ടാം തവണയാണ് പുകയില ഉത്പ്പന്നങ്ങളുമായി പിടിയിലാവുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മൂന്നുലക്ഷം രൂപയുടെ പുകയില ഉത്പ്പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നു.

ALSO READ:പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല, വിവരം ലഭിക്കുന്നവര്‍ അറിയിക്കുക

കാസര്‍ഗോഡിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനാണ് പുകയില ഉത്പന്നങ്ങള്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കുമ്പള എസ് ഐ വിപിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News