2000 രൂപ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം, ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ഇത്തരം കാര്യങ്ങള്‍, വിശദ പഠനം ആവശ്യമാണ്. ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

7 വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ LDF ന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിച്ചു. പ്രതിപക്ഷത്തിന്റേത് നിരാശ കൊണ്ടുള്ള സമരമാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായത് കൊണ്ട് വി ഡി സതീശന് അഭിമാനത്തോടെ നടക്കാം. തലയില്‍ മുണ്ടിടേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചാണ് നടക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറച്ചു. വഞ്ചനാ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്ര അവഗണന കൂടി പയാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News