ഒരുവിധം എല്ലാവർക്കും ചായ ഒരു ഇഷ്ട പാനീയമാണ്.അതുകൊണ്ട് തന്നെ പലവിധ ചായക്കഥകളുണ്ട്. ലോകത്തിലെ പല നിർണായക തീരുമാനങ്ങളും പല ചായ സത്കാരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇങ്ങനെ ചായക്കഥ പറഞ്ഞാൽ ധാരാളമുണ്ട്. ട്രെയിനില്‍, റെയില്‍വേ സ്റ്റേഷനില്‍, റോഡ് വക്കില്‍, ബസ് സ്റ്റാന്റില്‍ എന്ന് വേണ്ട ഗ്രാമ പ്രദേശത്തിൽ ഉൾപ്പെടെ ചായക്കട ഇല്ലാത്ത സ്ഥലം ചുരുക്കമാണ്. എന്നാൽ വ്യത്യസ്തമായൊരു ചായക്കടയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായത്.
also read :മഴയൊക്കെയല്ലേ… ഉച്ചയ്ക്ക് നല്ല ചൂട് എല്ലും കപ്പയും ആയാലോ ?
80 വയസ്സുള്ള അജിത് സിംഗ് ആണ് 40 വർഷമായി ഈ ചെറിയ ചായക്കട നടത്തുന്നത്. നൂറുവർഷത്തിലേറെ പഴക്കമുണ്ട് ഈ കടക്ക് . ഇതിന്റെ പ്രത്യേകത ചായക്കടയെ ഏതാണ്ട് പൂര്‍ണ്ണമായും ആല്‍മരം വളര്‍ന്ന് മൂടിക്കഴിഞ്ഞുവെന്നതാണ്. ചായക്കടയിലേക്ക് കയറണമെങ്കിൽ മരത്തിന്റെ വേരുകളിലൂടെ മാത്രമേ സാധിക്കൂ. ഇത് മാത്രമല്ല പ്രത്യേകത. ഇവിടെ കുടിക്കുന്ന ചായക്ക് പ്രത്യേക തുകയില്ല. പകരം ഇഷ്ടമുള്ള തുക നല്‍കാം.
പ്രചരിച്ച വിഡിയോയിൽ എന്തിനാണ് സൗജന്യമായി ചായ നൽകുന്നതെന്ന് വീഡിയോ എടുക്കുന്നയാള്‍ അജിത്സിംഗിനോടു ചോദിച്ചപ്പോൾ, നിസ്വാർത്ഥമായ സേവനം ചെയ്യാൻ അവസരം ലഭിക്കുന്നതിനാലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യത്യസ്തമായ ഈ ചായക്കടയുടെ വീഡിയോ ആനന്ദ് മഹീന്ദ്രയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്.
“അമൃത്സറിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനോടൊപ്പം ബാബ 40 വർഷത്തിലേറെയായി നടത്തുന്ന ഈ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കുന്നതിനും ശ്രമിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ,” വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി. പിന്നാലെ വീഡിയോ വൈറലായി.
also read :ബീറ്റ്റൂട്ട് ഉണ്ടോ വീട്ടില്‍? സ്വന്തമായി തയ്യാറാക്കാം ലിപ് ബാം
There are many sights to see in Amritsar. But the next time I visit the city, apart from visiting the Golden Temple, I will make it a point to visit this ‘Temple of Tea Service’ that Baba has apparently run for over 40 years. Our hearts are potentially the largest temples.… pic.twitter.com/Td3QvpAqyl
— anand mahindra (@anandmahindra) July 23, 2023
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here