‘ബാപ്സ് മന്ദിർ’ ഉദ്ഘാടനം; പ്രധാനമന്ത്രി യു എ ഇ യിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു എ ഇ യിൽ എത്തും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ‘ബാപ്സ് മന്ദിർ’ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ഫെബ്രുവരി 14ന് ആണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. യുഎഇ സർക്കാർ നൽകിയ 27 ഏക്കർ ഭൂമിയിലാണ് യു എ ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിർ നിർമ്മിച്ചിരിക്കുന്നത്.

ALSO READ: ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തനത്തിലേക്ക്; ചാഴികാടന്റെ യാത്ര ഇങ്ങനെ…

ഇന്ന് അബുദാബി സായിദ്‌ സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറു മണിക്കാണ് അഹ്‌ലൻ മോദി’ പരിപാടി .
യുഎഇ പ്രസിഡൻ്റ് ശൈഖ്‌ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

ALSO READ: രാഷ്ട്രീയ വഴി രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് അശോക് ചവാന്‍ ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News