പ്രശസ്ത പാക്കിസ്താൻ എഴുത്തുകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു.അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു അന്ത്യം.86 വയസ്സായിരുന്നു.
ഇന്ത്യ-പാക് വിഭജനകാലത്ത്, പോളിയോ ബാധിതയായ പാഴ്‌സി പെണ്‍കുട്ടിയുടെ അനുഭവങ്ങളുടെ കഥ പറയുന്ന ‘ഐസ് കാന്‍ഡി മാന്‍’ എന്ന നോവലിലൂടെയാണ് ബാപ്‌സി ശ്രദ്ധേയയായത്.
ഈ കൃതി മലയാലം ഉള്‍പ്പടെ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ കിനാവും കണ്ണീരും എന്ന പേരിലാണ് ഇത് പുറത്തിറങ്ങിയത്. .ദീപാ മേത്ത ഇത് എര്‍ത്ത് പേരില്‍ സിനിമയാക്കിയിരുന്നു.ബിബിസിയുടെ സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഐസ് കാന്‍ഡി മാന്‍ ഇടംപിടിച്ചിട്ടുണ്ട്.
1938ല്‍ കറാച്ചിയിലെ ഒരു പാഴ്‌സി കുടുംബത്തിലായിരുന്നു ബാപ്‌സിയുടെ ജനനം.കുട്ടിക്കാലം മുതലേ ബാപ്‌സിക്ക് എഴുത്തിനോട് വലിയ താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യത്തിലാണ് ‘ ദി ക്രോ ഈറ്റേഴ്‌സ്’ എന്ന ആദ്യ പുസ്തകം അവര്‍ രചിച്ചത്.
റാഡ്ക്ലിഫ്/ഹാർവാർഡിലെ ബണ്ടിംഗ് ഫെലോഷിപ്പ് ,ലീലാ വാലസ്-റീഡേഴ്സ് ഡൈജസ്റ്റ് റൈറ്റേഴ്സ് അവാർഡ്, മോണ്ടെല്ലോ പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ബാപ്സിയെ തേടിയെത്തിയിട്ടുണ്ട്. സൊരാസ്ട്രിയൻ ഹാൾ ഓഫ് ഫെയിമിലും ഇവര്‍ ഇടംപിടിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here