അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ ഒരേസമയം അഭിഭാഷക ജോലിയും റിസോര്‍ട്ട് ബിസിനസും നടത്തുന്നത് അഡ്വക്കേറ്റ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവാണ് പരാതി നല്‍കിയത്.

also read- നികുതി വെട്ടിപ്പ്; ചോദ്യങ്ങളോട് മുഖംതിരിച്ച് മാത്യു കുഴല്‍നാടന്‍

എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ഇത്തരത്തില്‍ ബിസിനസ് ചെയ്യരുതെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 47-ാംചട്ടം പറയുന്നത്. തനിച്ചോ മറ്റ് വ്യക്തികളുമായി ചേര്‍ന്നോ ബിസിനസ് നടത്തുന്നതും ചട്ടവിരുദ്ധമാണ്. അഡ്വ. മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ക്ക് കപ്പിത്താന്‍സ് ബംഗ്ലാവ് എന്ന പേരിലുള്ള റിസോര്‍ട്ടിന് ചിന്നക്കനാല്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് അപേക്ഷ നല്‍കിയത് പാര്‍ട്ണര്‍ഷിപ് സ്ഥാപനമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

also read- അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനെതിരെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News