അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനെതിരെ പരാതി

അഡ്വക്കേറ്റ് ആക്ട് ലംഘനം ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. ബാര്‍ കൗണ്‍സില്‍ ആണ് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് മാത്യു കുഴല്‍നാടന്‍ ലംഘിച്ചുവെന്നാണ് ആരോപണം.

also read- മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിയിലെ അഭിഭാഷകനായ സജീവ് സി.കെയാണ് മാത്യു കുഴല്‍നാടനെതിരെ പരാതി നല്‍കിയത്. മാത്യു കുഴല്‍നാടന്‍ ഒരേ സമയം റിസോര്‍ട്ട് ബിസിനസും അഭിഭാഷക ജോലിയും ചെയ്യുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വക്കറ്റ് ആക്ടിന്റെ മുപ്പത്തിയഞ്ചാം വകുപ്പ് അനുസരിച്ച് മാത്യു കുഴല്‍നാടനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

also read- എംഎല്‍എ സ്ഥാനത്തിരുന്ന് മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിച്ചു: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News