ബാറുടമകളുടെ പണപ്പിരിവ് വിവാദം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ അന്വേഷണ മേൽനോട്ടം വഹിക്കും.
Also read:ലോക കേരളസഭ; സമ്പൂർണ്ണമായി ബഹിഷ്കരിക്കാനുള്ള നീക്കത്തെ തള്ളി മുസ്ലിം ലീഗ്
എക്സൈസ് മന്ത്രി എം.ബി രാജേഷിന്‍റ ഓഫീസ് നൽകിയ പരാതിയാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ബാറുടമ അനിമോന്‍റെ ശബ്ദരേഖ സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ക്രൈംബ്രാഞ്ച് എഡിജിപി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
Also read:ആരോഗ്യവും രുചിയും ചേർന്ന വാഴക്കൂമ്പ് തോരൻ തയ്യാറാക്കിയാലോ…
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ അന്വേഷണ മേൽനോട്ടം വഹിക്കും. പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വിശദമായ അന്വേഷണം പ്രത്യേക സംഘം നടത്തുക. പ്രധാനമായും പുറത്ത് വന്ന ബാറുടമയുടെ ശബ്ദരേഖ, അതിൽ പറയുന്ന പണപ്പിരിവ് ഉൾപ്പെടെയുള്ളവ അന്വേഷണ സംഘത്തിന്‍റെ പരിധിയിൽ വരും. ഇതിലൂടെ സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്ത്വരുമെന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here