ഞങ്ങളുടെ പിന്തുണ കമലയ്ക്ക് തന്നെ; ഇത് ചരിത്രപരമാകും: ഒബാമയുടെ ട്വീറ്റ് വൈറല്‍, വീഡിയോ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്മാറിയതിന് പിന്നാലെ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. ഇരുവരും കമലാഹാരിസുമായി ഫോണില്‍ സംസാരിച്ചതിന്റെ വീഡിയോ അടക്കമാണ് ഒബാമ എക്‌സില്‍ പങ്കുവച്ചത്.

ALSO READ: കൊക്കയ്‌നും എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം 24 -കാരൻ പിടിയിൽ

ഈയാഴ്ചയുടെ തുടക്കത്തില്‍ തന്നെ ഞാനും മിഷേലും ഞങ്ങളുടെ സുഹൃത്ത് കമലാഹാരിസിനെ വിളിച്ചു. യുഎസിന്റെ മികച്ച പ്രസിഡന്റായി തീരാന്‍ അവര്‍ക്ക് കഴിയുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് അവരോട് പറഞ്ഞു. അതിനാല്‍ ഞങ്ങളുടെ പിന്തുണ അവര്‍ക്ക് തന്നെയാണെന്ന് അവരെ അറിയിച്ചു. രാജ്യം ഇത്രയും നിര്‍ണായകമായ സാഹചര്യത്തിലാവുമ്പോള്‍ കമല ജയിക്കാനാവശ്യമായ എല്ലാ ഞങ്ങള്‍ ചെയ്യുമെന്നും ഒബാമ എക്‌സില്‍ കുറിച്ചു.

ALSO READ:  പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News