കാന്‍സര്‍ ബാധിതയായ അമ്മയ്ക്ക് പിന്തുണയുമായി മുടി മുറിച്ച് ബാര്‍ബറായ മകന്‍; കൂടെക്കൂടി സഹപ്രവര്‍ത്തകരും; നാല് കോടി പേര്‍ കണ്ട വീഡിയോ

കാന്‍സറിനോട് പൊരുതുക എന്നത് കഠിനമാണ്. കൃത്യമായ ചികിത്സ മാത്രമല്ല, ആളുകളുടെ സ്‌നേഹവും പരിചരണവുമെല്ലാം രോഗികള്‍ക്ക് ആവശ്യമാണ്. ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാന്‍സര്‍ ബാധിതയായ അമ്മയ്ക്ക് പിന്തുണയുമായി മുടി മുറിച്ച ബാര്‍ബറായ മകന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. 48200000 പേരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 38 ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

ബ്രസീലില്‍ നിന്നുള്ളതാണ് വീഡിയോ. ഗ്വില്‍ഹേം മഗാല്‍ഹെസ് എന്ന ബാര്‍ബറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മുടി മുറിക്കാന്‍ തയ്യാറായി ഇരിക്കുന്ന അമ്മയെ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന മഗാല്‍ഹെസിനെ വീഡിയോയില്‍ കാണാം. ഇതിനെല്ലാം വേദനയോടെയാണ് ആ അമ്മ മറുപടി പറയുന്നത്. തൊട്ടടുത്ത നിമിഷം ട്രിമ്മര്‍ ഉപയോഗിച്ച് മഗാല്‍ഹെസ് തന്റെ മുറി നീക്കം ചെയ്യുകയായിരുന്നു.

ഇതുകണ്ട് അമ്മ അത്ഭുതപ്പെടുന്നത് വീഡിയോയില്‍ കാണാം. തൊട്ടുപിന്നാലെ മഗാല്‍ഹെസിന്റെ സഹപ്രവര്‍ത്തകരും മുടി മുറിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ചിരിച്ചുകൊണ്ട് മഗാല്‍ഹെസ് അവരുടെ മുടിയും മുറിക്കുന്നുണ്ട്. ഇതുകാണുന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. കാണുന്നവരുടേയും കണ്ണുകള്‍ നിറയ്ക്കുന്നതാണ് ഈ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News