‘ഓപ്പണ്‍ഹെയ്മറെക്കാൾ മുന്നിൽ ബാർബി’ ;വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷനുമായി ഹോളിവുഡ് ചിത്രങ്ങള്‍

ഈ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷനുമായി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍. ലോകമെമ്പാടും ഒരുമിച്ച് പ്രദര്‍ശനം ആരംഭിച്ച ചിത്രങ്ങളാണ് ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഓപ്പണ്‍ഹെയ്മർ . ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്‍റസി കോമഡി ചിത്രമാണ് ബാര്‍ബി. തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്‌ ഈ രണ്ട് ചിത്രങ്ങളും നേടുന്നത്.

READ ALSO: വനിതാ ലോകകകപ്പിൽ സാമ്പിയക്കെതിരെ നടന്ന മത്സരത്തിൽ ജപ്പാന് വമ്പൻ ജയം

ആഗോള ബോക്സ് ഓഫീസ് കളക്ഷൻ രംഗത്ത് ബാര്‍ബിയാണ് ഓപ്പണ്‍ഹെയ്മറേക്കാള്‍ മുന്നിലുള്ളത്. 51 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച മാത്രം ബാര്‍ബി നേടിയിരിക്കുന്നത് 41.4 മില്യണ്‍ ഡോളര്‍ ആണ്.ഇന്ത്യ,യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും അതിനുമുന്നേ പ്രദര്‍ശനം ആരംഭിച്ചു. ബാർബി സിനിമയുടെ റിലീസിന് മുന്നോടിയായി അതിശയകരമായ ഒരു മാർക്കറ്റിങ് ക്യാംപെയ്ൻ ആയിരുന്നു നടന്നത്.

READ ALSO: ഇന്ത്യൻ സേനയ്ക്ക് പുതുതായി 800 കോടിയുടെ വാഹനങ്ങൾ , കരാർ നേടി അശോക് ലെയ്‌ലന്‍ഡ്

ഓപ്പണ്‍ഹെയ്മര്‍ക്കും വന്‍ ഓപണിംഗ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച മാത്രം ചിത്രം നേടിയിരിക്കുന്നത് 15.7 മില്യണ്‍ ഡോളര്‍ ആണ്.വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലൂടെ കണക്കുകള്‍ കൂട് ചേര്‍ത്ത് ആദ്യ വാരാന്ത്യത്തില്‍ ഇരു ചിത്രങ്ങളും വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ബാർബിയുടെതിനേക്കാൾ കൂടുതൽ മാര്‍ക്കറ്റുകളില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും ബാര്‍ബി നേടിയതിന്‍റെ പകുതി മാത്രമാണ് ഓപ്പണ്‍ഹെയ്മര്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk