ബെര്‍ണബ്യൂവില്‍ ഗോള്‍മഴ; എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ

ലാലിഗയില്‍ നടന്ന എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ 4-0 ന് തകര്‍ത്ത് ബാഴ്സലോണ. ആരാധകര്‍ കാത്തിരുന്ന പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് നാല് ഗോളും പിറന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ നേടി. റാഫീഞ്ഞ, ലമിന്‍ യാമില്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയലിന്റെ പരാജയം. കളിയുടെ മുപ്പതാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് മുന്നിലെത്തിയതായിരുന്നു. ലൂക്കാസ് വാസ്‌ക്വസില്‍ നിന്ന് പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത ഷോട്ട് വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോളല്ലെന്ന് വ്യക്തമായി. ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.

ALSO READ:30 രാജ്യങ്ങളിലായി 3500 കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ 26കാരൻ പിടിയിൽ

കളിയുടെ അന്‍പത്തിനാലാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡെടുത്തു. കസാഡോ നല്‍കിയ കിടിലന്‍ ത്രൂ ബോള്‍ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി വലയിലാക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ബാഴ്‌സയുടെ രണ്ടാം ഗോള്‍. ഇക്കുറിയും ലെവ തന്നെയായിരുന്നു ഹെഡറിലൂടെ സ്‌കോററായത്. ഹാട്രിക്ക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ ലെവ പാഴാക്കിയത് ബാഴ്‌സ ആരാധകരെ ഏറെ നിരാശയിലാഴ്ത്തി. കളിയുടെ എഴുപത്തിയേഴാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ലമിന്‍ യാമിലിന്റെയായിരുന്നു ഗോള്‍. മത്സരത്തിന്റെ എണ്‍പത്തിനാലാം മിനിറ്റില്‍ ബാഴ്‌സയുടെ നാലാം ഗോള്‍ പിറന്നത് റാഫീഞ്ഞയിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News