‘ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍’, യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം എഫ് സി ബാഴ്‌സലോണയ്ക്ക്

ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍ കിരീടം നേടി എഫ് സി ബാഴ്‌സലോണ വനിതാ ടീം. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം സ്വന്തമാക്കിക്കൊണ്ടാണ് ബാഴ്‌സലോണ നേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്‌സ വനിതകള്‍ കിരീടം സ്വന്തമാക്കിയത്.

ALSO READ: ‘സിറ്റിയല്ല ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ്’, എഫ്എ കപ്പില്‍ മുത്തമിട്ട് റെഡ് ആർമി

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഫൈനലിൽ ലിയോണിനെതിരെ ബാഴ്‌സയുടെ വിജയം. ഐതാന ബോണ്‍മാറ്റിയും അലക്‌സിയ പ്യൂട്ടയാസുമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 63-ാം മിനിറ്റിലാണ് ബോണ്‍മാറ്റി വല കുലുക്കുന്നത്. പകരക്കാരിയായി എത്തിയ പ്യൂട്ടയാസ് ഇഞ്ച്വറി ടൈമിലാണ് രണ്ടാമത്തെ ഗോൾ കൂടി അടിച്ച് വിജയം ഉറപ്പിച്ചത്.

ALSO READ: ‘തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു’, യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News