ലാലിഗയിൽ കുതിക്കുന്ന ബാഴ്സലോണയുടെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ ലാസ് പല്‍മാസ് തകര്‍ത്തു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലാസ് പൽമാസ് 2-1 ന് ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി. ഫാബിയോ സില്‍വയാണ് ലാസിൻ്റെ വിജയഗോള്‍ നേടിയത്.
70% പൊസഷനും 30 ഷോട്ടുകളും കൊണ്ട് ബാഴ്സ ആധിപത്യം പുലര്‍ത്തിയ ഗെയിമിലാണ് എതിരാളികളായ ലാസ് പാല്‍മാസ് കുറച്ച് അവസരങ്ങള്‍ മാത്രം മുതലാക്കി മിന്നും വിജയം സ്വന്തമാക്കിയത്. ലാലിഗയിൽ ബാഴ്സ 34 പോയിന്റുമായി മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് നാല് പോയിൻ്റുകൾക്ക് അപ്പുറത്തുണ്ട്. റയലിന് ഇപ്പോള്‍ രണ്ട് കളികള്‍ കൈയിലുണ്ട്. അതേസമയം വിജയത്തിലൂടെ ലാസ് പാല്‍മാസ് 15 പോയിന്റുമായി 14-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Read Also: ലണ്ടനില്‍ ഗോളടി മേളം തീര്‍ത്ത് പീരങ്കിപ്പട; വെസ്റ്റ് ഹാം തവിടുപൊടി
റാഫിഞ്ഞയാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്. ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയില്‍ ലാസ് പാല്‍മാസ് ബാഴ്സയുടെ ബോക്‌സില്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അവർക്ക് മുന്നേറ്റം കണ്ടെത്താനായിരുന്നില്ല. എന്നാൽ പിന്നീട് ഗതി മാറുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here