ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ലാമിനി യമാല്‍ കളം നിറഞ്ഞ മത്സരത്തില്‍ റിയല്‍ ബെറ്റിസിനെ ഗോളില്‍ മുക്കി ബാഴ്‌സലോണ സ്പാനിഷ് കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. മൂന്നാം മിനുട്ടില്‍ ഗവി തുടക്കമിട്ട ഗോള്‍വേട്ട 75ാം മിനുട്ടില്‍ യമാല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി, മാര്‍ക്ക് കസാദോ, അലിയാന്ദ്രോ ബാള്‍ഡെ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് കോച്ച് ഹാന്‍സി ഫ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഡാനി ഒള്‍മോയുടെ അസിസ്റ്റിലാണ് ഗവി സ്‌കോര്‍ ബോര്‍ഡ് ഓപണ്‍ ചെയ്തത്. 27ാം മിനുട്ടില്‍ യൂലിസ് കൗന്ദെയും 58ാം മിനുട്ടില്‍ റഫീഞ്ഞയും 67ാം മിനുട്ടില്‍ ഫെരന്‍ ടോറസും ഗോളുകള്‍ നേടി.
Read Also: ബുണ്ടസ് ലീഗ ഫുട്ബാളിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം
84ാം മിനുട്ടില്‍ വിതോര്‍ റോക്കിയാണ് റിയല്‍ ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഞായറാഴ്ച ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ചിരവൈരികളായ റിയല്‍ മാഡ്രിഡിനെതിരെ അഞ്ച് ഗോളടിച്ച് ജയിച്ച വീര്യം ഒട്ടുംചോരാതെയായിരുന്നു സ്വന്തം തട്ടകത്തില്‍ ബാഴ്‌സയുടെ പ്രകടനം. അന്ന് രണ്ടിനെതിരെ അഞ്ച് ഗോളടിച്ചാണ് ബാഴ്‌സ കിരീടം നേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here