ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ബാഴ്‌സലോണ ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ റെക്കോര്‍ഡും നദാലിനാണ്. 12 തവണയാണ് ബാഴ്‌സലോണ ഓപ്പണ്‍ സ്വന്തറക്കിയത്. 2005ലാണ് താരം ആദ്യമായി കിരീടം നേടിയത്. 2021ലും നദാല്‍ ചാമ്പ്യനായിരുന്നു. 2022-ല്‍ കാര്‍ലോസ് അല്‍ക്കാരസാണ് ചാമ്പ്യനായത്
ഏപ്രില്‍ 18 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പരുക്കുമൂലമാണ് നദാല്‍ സ്വന്തം നാട്ടില്‍വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ബാഴ്‌സലോണ ഓപ്പണ്‍ എപ്പോഴും തനിക്ക് പ്രിയപ്പെട്ട ടൂര്‍ണമെന്റാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നതിനേക്കാള്‍ ആനന്ദം വേറെയില്ല. പക്ഷേ താന്‍ കളിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പ് തുടരുകയാണ് എന്നും നദാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനാവുമോ എന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ 14 തവണയാണ് റോളണ്ട് ഗാരോസില്‍ കിരീടം നേടിയത്.
ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയാണ് നദാലിന് പരിക്കേറ്റത്. ഇടത്തേ ഇടുപ്പിന് പരിക്കേറ്റ താരം അതിനുശേഷം മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ നദാല്‍ നിലവില്‍ ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് പുറത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here