ലാമിൻ യമാലും ലെവൻഡോവ്സ്കിയും ഗോളടിച്ചു; ബാഴ്സലോണയ്ക്ക് രണ്ടാം ജയം

ലാലിഗ യിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണയ്‌ക്കു വിജയം. അത്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് എഫ്.സി ബാഴ്സലോണയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സലോണ 24 ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ബാഴ്സലോണയുടെ യുവ സൂപ്പർ താരം ലമീൻ യമാലിന്റെ ഗോളിലൂടെ ആയിരുന്നു ലീഡ് നേടിയത്. എന്നാൽ 42 ആം മിനിറ്റിൽ അത്ലറ്റിക് ക്ലബ് മത്സരത്തിലേക്ക് തിരിച്ചു വന്നു. ബാഴ്സലോണയുടെ യുവ ഡിഫൻഡർ പാവു കുബാർസി, അത്ലറ്റിക് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിനെ തുടർന്ന് പെനാൽറ്റി ലഭിക്കുകയായിരുന്നു. തുടർന്ന് അത്ലറ്റിക് താരം ഓയിഹാൻ സാൻസെറ്റ് എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടു. അങ്ങനെ ആദ്യ പകുതി പിന്നിടുമ്പോൾ ഇരു കൂട്ടരും ഒപ്പത്തിനൊപ്പമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സലോണ പോളിഷ് താരം റോബർട്ട് ലെവൻഡോസ്‌കിയിലൂടെ കളി തിരിച്ചു പിടിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ലെവൻഡോസ്‌കിയ്ക്കു ആദ്യ പകുതിയിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഗോൾപോസ്റ്റും, ഗോൾ കീപ്പറും പലപ്പോഴും വില്ലനായി നിന്നു. തുടർന്ന് 75 ആം മിനിറ്റിൽ ആയിരുന്നു പോളിഷ് സ്‌ട്രൈക്കർക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞത്.

ALSO READ : ലുകാകു നാപോളിയിലേക്ക്; കരാർ അന്തിമഘട്ടത്തിൽ

മത്സരത്തിന്‍റെ തുടക്കം മുതൽ ചില നല്ല അവസരങ്ങൾ ലെവൻഡോവ്സ്കിയ്ക്ക് ലഭിച്ചു. ആദ്യ മത്സരത്തിൽ വലൻസിയയ്ക്കെതിരെ ഇരട്ട ഗോൾ നേടിയ ലെവൻഡോവ്സ്കിയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ ഇടിച്ച് മടങ്ങിയപ്പോൾ, റാഫിഞ്ഞ്യയുടെ ക്രോസിന് തലവെച്ചുള്ള മറ്റൊരു അവസരം അത്ലറ്റിക്കോ ഗോൾകീപ്പർ പാഡില്ല അത്ഭുതകരമായി രക്ഷപ്പെടുത്തി.

പുതിയ മാനേജരായ ഹാൻസി ഫ്ലിക്കിന് കീഴിൽ ലാലിഗയിൽ ബാഴ്സലോണ നേടുന്ന രണ്ടാമത്തെ വിജയമാണിത്. ഡാനി ഒൽമോയുമായുള്ള കരാർ യാഥാർഥ്യമാകാതെ വന്നതോടെ യമാലിനൊപ്പം പെഡ്രിയെ മധ്യനിരയിൽ അണിനിരത്തിയാണ് ബാഴ്സ ഇറങ്ങിയത്. പരിക്ക് ഭേദമാകാത്തതിനാൽ ഫ്രെങ്കി ഡി ജോംഗ്, ഗാവി എന്നിവർ മത്സരത്തിന് ഇല്ലായിരുന്നു.

ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്നും 6 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ആണ് ബാഴ്സലോണ. ഇതേ പോയിന്റുമായി സെൽറ്റ വീഗൊ ആണ് ഒന്നാം സ്ഥാനത്ത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News