യുവാവിന്റെ കഴുത്തില്‍ കയര്‍കെട്ടി പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശം; വീഡിയോ, ഒടുവില്‍ അറസ്റ്റ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന അക്രമികളുടെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ളതാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ. സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരില്‍ ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ട് സംഘം അലറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Also Read : യാത്രയ്ക്കിടെ വാക്കുതര്‍ക്കം; കാമുകിയെ കാമുകന്‍ ഓട്ടോറിക്ഷയില്‍ വെച്ച് കഴുത്തറുത്ത് കൊന്നു

സംഘം ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തെ അപലപിച്ച മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉത്തരവിടുകയായിരുന്നു

Also Read : കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം, രണ്ടുപേര്‍ക്ക് പരുക്ക്

വീഡിയോ ക്ലിപ്പില്‍, പ്രതി ഇരയോട് ‘പട്ടിയാകാന്‍’ ആവശ്യപ്പെടുന്നതും അവരോട് മാപ്പ് ചോദിക്കുന്നതും കേള്‍ക്കാം. ഇവര്‍ക്കെതിരെ കേസെടുത്തതിന് ശേഷം സമീര്‍, സാജിദ്, ഫൈസാന്‍ എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News