സ്‌കോട്ട്‌ലന്‍ഡിലെ ബാര്‍ലോകോ ദ്വീപ് വില്‍പ്പനയ്ക്ക്; വില അമ്പരപ്പിക്കുന്നത്

സ്‌കോട്ട്‌ലന്‍ഡിലെ അതിമനോഹരമായ ബാര്‍ലോകോ ദ്വീപ് വില്‍പ്പനയ്ക്ക്. അപൂര്‍വയിനം ജന്തു-സസ്യജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബാര്‍ലോകോ ദ്വീപ്.

സ്‌കോട്ട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത ഈ ദ്വീപ് 190,000 ഡോളറിന് (ഏകദേശം 1.5 കോടി രൂപയ്ക്ക്) വില്‍പ്പനയ്ക്കെത്തിയിക്കുന്നെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള ടൗണിലേക്ക് എത്തണമെങ്കില്‍ ഏകദേശം ആറ് മൈല്‍ സഞ്ചരിക്കണം.

റോഡ് മാര്‍ഗം അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ഒരു മണിക്കൂര്‍ സമയമെടുക്കും. ലണ്ടനും എഡിന്‍ബര്‍ഗും ഈ ദ്വീപില്‍ നിന്ന് യഥാക്രമം 350, 100 മൈലുകള്‍ അകലെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News