മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ആരാധകർക്കിടയിൽ ആകാംഷ ഉണ്ടാക്കുന്നത്. ഡിസംബർ 25 നു ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ മനമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലും അനാമികയും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതമൊരുക്കിയത് ലിഡിയന്‍ നാദസ്വരമാണ്. ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് സംവിധായകൻ വി എ ശ്രീകുമാറിന്റെ മകൾ ലക്ഷ്മിയാണ് . നേരത്തെ ബറോസിലെ ‘ഇസബെല്ലാ’ എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
also read: ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. അതേസമയം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here