ബറോസിലെ ആനിമേഷന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

barroz-3d-mohanlal

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ് സിനിമയുടെ പ്രമോഷന്‍ പരിപാടി കൊച്ചിയില്‍ നടന്നു. ഫോറം മാളില്‍ നടന്ന പരിപാടിയില്‍ സിനിമയിലെ ആനിമേഷന്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ആരാധകര്‍ക്കു മുന്നില്‍ എത്തിച്ചു. ബറോസിന്റെ ട്രെയിലറും മോഹന്‍ലാല്‍ സിനിമയില്‍ പാടിയ ഗാനവും പ്രദര്‍ശിപ്പിച്ചു.

Read Also: ഇതാണ് നുമ്മ പറഞ്ഞ നടൻ; മാർക്കോയിൽ ഉണ്ണിക്കൊപ്പം തീപാറും പ്രകടനം, അരങ്ങേറ്റം കെങ്കേമമാക്കി അഭിമന്യു

മലയാളികള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനമാണ് ബറോസെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ത്രീഡി ചിത്രമായ ബറോസ് സംവിധാനം ചെയ്തതിനു പുറമെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ 25നാണ് ബറോസിന്റെ റിലീസ്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ മനമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവന്നിരുന്നു. മോഹന്‍ലാലും അനാമികയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതമൊരുക്കിയത് ലിഡിയന്‍ നാദസ്വരമാണ്. ഇതിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ വി എ ശ്രീകുമാറിന്റെ മകള്‍ ലക്ഷ്മിയാണ്. നേരത്തേ ബറോസിലെ ‘ഇസബെല്ലാ’ എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News