സംവിധായകന്‍റെ റോളില്‍ കസറി ലാലേട്ടന്‍ ; ‘ബറോസി’ന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത്

സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ‘ബറോസിന്റെ’ മേക്കിങ് വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിമിഷനേരംകൊണ്ടുതന്നെ നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ഒരേ സമയം സംവിധായകനായും അഭിനേതാവായും സെറ്റിൽ നിറയുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.

Also read:അപർണ ദാസും ദീപക് പറമ്പോലും ഗുരുവായൂരിൽ വെച്ച്‌ വിവാഹിതരായി

അതിഗംഭീര കാഴ്ചാനുഭവമാകും മോഹൻലാൽ ഒരുക്കി വച്ചിരിക്കുന്നതെന്ന് മേക്കിങ് വിഡിയോയിൽ നിന്നും വ്യക്തമാണ്. ഏറെ ആവേശത്തോടെ ആരാധകർ കാത്തിരിക്കുന്ന ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News