ദൃശ്യവിസ്മയമൊരുക്കിയ ലാലേട്ടൻ ‘ഷോ’; മുംബൈയിലും കുട്ടികളുടെ മനം കവർന്ന് ബറോസ്

barroz mumbai

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്തോരുക്കിയ ബറോസിന് മുംബൈയിലും മികച്ച പ്രതികരണം. ആദ്യ പ്രദർശനം കണ്ടിറങ്ങിയ യുവാക്കളും കുട്ടികളുമാണ് ആവേശത്തോടെ പ്രതികരിച്ചത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്തോരുക്കിയ ത്രീഡി ചിത്രമായ ‘ബറോസ്’ മുംബൈയിൽ 8 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന് മുംബൈയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ പ്രദർശനം കണ്ടിറങ്ങിയ യുവാക്കളും കുട്ടികളുമാണ് ആവേശത്തോടെ പ്രതികരിച്ചത്.

പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമക്ക് വലിയ തിരക്കാണ് പല കേന്ദ്രങ്ങളിലും കാണാനായത്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് ഇവരെല്ലാം വിലയിരുത്തുന്നത്. മികച്ച ക്യാമറക്കാഴ്ചകൾ ചിത്രത്തെ ദൃശ്യവിസ്മയമാക്കിയെന്ന അഭിപ്രായവുമുണ്ട്. മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ALSO READ; ആ മലയാളം ഷോര്‍ട്ട് ഫിലിം കണ്ട് എന്റെ കണ്ണുതള്ളി; അതോടെ അദ്ദേഹത്തിന്റെ ആ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എന്നാണ് വിശേഷണമെങ്കിലും പ്രായഭേദമന്യേ കേരളത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകരിൽ നിന്നും നല്ല മികച്ച പ്രതികരണമാണ് ആദ്യ ദിനം ബറോസിന് ലഭിച്ചത്. മോഹൻലാലിന്‍റെ ആദ്യ സംവിധാനമായ ബറോസിന് ആശംസകൾ അറിയിച്ച് കൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration