ബോക്‌സ് ഓഫീസ് തൂക്കാന്‍ ബറോസ് വരുന്നു, റിലീസ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വമ്പന്‍ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം ബറോസ്: നിധി കാക്കും ഭൂതത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 28 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. 3ഡി സാങ്കേതിക വിദ്യയില്‍ ചിത്രം കാണാം.

READ ALSO:കാത്തിരിപ്പിനൊടുവിൽ ‘കാതൽ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തില്‍ ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ബറോസില്‍ അണിനിരക്കുന്നുണ്ട്. നേര്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

READ ALSO:10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News