മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ ബറോസിൽ വലിയ പ്രതീക്ഷയാണുള്ളത്. വലിയ ക്യാൻവാസിൽ, 3D ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനെ സിനിമാലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവർക്കെല്ലാം ചെറിയ നിരാശ പടർത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.
ALSO READ: മാർച്ചിൽ പ്രദർശനത്തിനൊരുങ്ങി ‘മനസാ വാചാ’; കണ്ടത് ലക്ഷക്കണക്കിന് പേർ, ശ്രദ്ധേയമായി ട്രെയ്‌ലർ
മാർച്ച് 28നായിരുന്നു ബറോസ് റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷനിലെ കാലതാമസമാണ് റിലീസ് തിയ്യതി നീട്ടാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. 3Dയിൽ ഒരുങ്ങുന്ന ചിത്രമായതിനാലും വലിയ മുതൽമുടക്ക് ആവശ്യമുള്ളതിനാലുമാണ് ഈ കാലതാമസമുണ്ടാകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ, ജൂൺ മാസങ്ങളിലെ ക്ലാഷുകൾ ഒഴിവാക്കാൻ കൂടിയാണ് മെയ് മാസത്തേക്ക് റിലീസ് മാറ്റിയതെന്നും വാർത്തകളുണ്ട്.
ALSO READ: ഗുണ മുതൽ ഗുണാകേവ് വരെ – മഞ്ഞുമ്മൽ ബോയ്സിന്റെ അത്ഭുത വിജയം
2021 മാര്‍ച്ച് 24നായിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നടന്നത്. എന്നാൽ അതിനും രണ്ട് വർഷം മുന്നേ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഹോളിവുഡിൽ നടക്കുകയാണ്. സംവിധായകന്റെ കുപ്പായത്തിനൊപ്പം ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെയും മോഹൻലാൽ അവതരിപ്പിക്കുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here