കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്കു പിന്നിൽ കോൺഗ്രസാണ് എന്നും സി പി ഐ എം പറഞ്ഞു. ഏതെങ്കിലും കോർപ്പറേറ്റുകൾക്കായി സ്മാരകത്തിന്റെ ഒരിഞ്ച് സ്ഥലം പോലും വിട്ടു നൽകിയിട്ടില്ല എന്നും വ്യക്തമാക്കി.
സ്മാരകത്തിന്റെ ഗ്രൗണ്ട് ഫ്ലോർ വാടകയ്ക്ക് കൊടുത്തത് സഹകരണ ബാങ്കിനാണ്. സ്മാരകത്തിന്റെ പ്രതിമാസ ചെലവുകൾ നിർവഹിക്കുന്നതിനു വേണ്ടിയാണ് വാടകയ്ക്ക് നൽകിയത്. ഇതിനെയാണ് വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിച്ചത്. സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു വരികയാണ് എന്നും സി പി ഐ എം പറഞ്ഞു.
also read: ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല
ഭൂമി തട്ടിപ്പ് കേസിൽ കുടുങ്ങിയവരും ആജീവനാന്ത മാർക്സിസ്റ്റ് വിരുദ്ധരുമാണ് വ്യാജ പ്രചരണം നടത്തുന്നത്. അഭിമന്യുവിൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ സ്മാരകത്തിനു വേണ്ടി കണ്ണീർ വാർക്കുന്നത്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here