രാജസ്ഥാനിൽ ലിഥിയം കണ്ടെത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ.ഡ്രില്ലിംഗും റിപ്പോർട്ടിന്റെ അന്തിമ രൂപവും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇതിനെകുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാൻ കഴിയൂവെന്നും ജിഎസ്ഐ വ്യക്തമാക്കി.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വൻ ലിഥിയം ശേഖരം കണ്ടെത്തിയെന്ന തരത്തിൽ വിവിധ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജിഎസ്ഐ അറിയിച്ചു. ജിഎസ്‌ഐയുടെ പ്രാദേശിക ആസ്ഥാനമോ കേന്ദ്ര ആസ്ഥാനമോ ഇത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും ജിഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.
2019-20 മുതൽ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ടങ്സ്റ്റൺ, ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ലോഹങ്ങൾക്കായി ജിഎസ്‌ഐ ഖനനം നടത്തുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഡ്രില്ലിംഗ് ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ജിഎസ്ഐ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here