ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് വിട നൽകി നാട്

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് വിട നൽകി നാട്. പുത്തൻകുരിശിലെ പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലില്‍ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയില്‍ കാതോലിക്കാ ബാവായെ കബറടക്കി. സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കാലം ചെയ്ത ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Also read:ചേലക്കരയില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ‘റൈഡ് വിത്ത് പ്രദീപ്’ ബൈക്ക് റാലി സംഘടിപ്പിച്ചു

മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തില്‍ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍ നടന്നത്. പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലില്‍ വൈകുന്നേരം മൂന്നോടെയാണ് സംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമായത്.
ശ്രേഷ്ഠ ബാവയ്ക്ക് വിട നല്‍കാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്.

Also read:പാലക്കാട് ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം; ആശങ്കയില്‍ നേതൃത്വം

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങില്‍ കാർമ്മികരായി. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News