ബേപ്പൂർ സുൽത്താന്റെ ആകാശമിഠായി കാണാനെത്തി കുടുംബാംഗങ്ങൾ; സർക്കാരിനോടള്ള സ്നേഹം പറഞ്ഞാൽ തീരില്ലെന്ന് ബഷീറിന്റെ മകൻ

Basheer memorial aakashamittayi

തങ്ങളുടെ പ്രിയപ്പെട്ട ടാറ്റയുടെ സ്മാരകത്തിന്റെ നിർമ്മാണ പുരോഗതി കാണാനായി ബേപ്പൂരിലെത്തിയ കഥകളുടെ സുൽത്താന്റെ മക്കൾ, “ഈ സർക്കാരിനോടും മന്ത്രി റിയാസിനോടുമുള്ള സ്നേഹം പറഞ്ഞാൽ തീരില്ല” എന്നാണ് സ്മാരകം കണ്ടതിനു ശേഷം പറഞ്ഞത്.

Also Read: ടോൾ അടക്കാൻ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാം, ഫാസ്ടാഗിനു പകരം വരുന്നു ഓബിയു; അറിയാം പുതിയ സംവിധാനം

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം എന്നത് കേരളത്തിലെ സാഹിത്യപ്രേമികളുടെ ദീർഘകാലമായ ആഗ്രഹവും ആവശ്യവുമായിരുന്നു. ആ ആവശ്യം നിറവേറ്റി ‘ആകാശമിഠായി’ എന്ന പേരിൽ ടൂറിസം വകുപ്പിന്റെ കീഴിൽ ബേപ്പൂരിൽ ചാലക്കുടി പുഴക്ക് സമീപമാണ് സ്മാരകമുയരുന്നത്. രാജ്യത്താദ്യമായി ടൂറിസം വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബേപ്പൂരിലുയരുന്ന ബഷീറിന്റെ ആകാശമിഠായി.

Also Read: ‘സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവർ’: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ

സ്മാരകത്തിന്റെ നിർമ്മാണം എൺപതു ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ഇത്രയും സുന്ദരമായ സ്ഥലത്ത് സ്മാരകമുയരുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സർക്കാരിനോട് നന്ദിയുണ്ടെന്നും സ്മാരകം സന്ദർശിക്കാനെത്തിയ ബഷീറിന്റെ കുടുംബം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News