ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ബിജോ ജോസ് ചെമ്മാന്ത്രയ്ക്ക്

ഏറ്റവും മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ബിജോ ജോസ് ചെമ്മാന്ത്ര രചിച്ച ‘ബോണ്‍സായ് മരത്തണലിലെ ഗിനിപ്പന്നികള്‍’ക്ക്. പ്രശസ്ത സാഹിത്യ നിരൂപകനായ പ്രൊഫ. എംകെ സാനുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കൃതികള്‍ വിലയിരുത്തി പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ആശയം ബുക്സാണ് കഥകളുടെ സുല്‍ത്താനായ ബഷീറിന്റെ സ്മരണക്കായി സാഹിത്യ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോഴിക്കോട് സംഘടിപ്പിക്കുന്ന ബഷീര്‍ ഉത്സവത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

ALSO READ:  ‘മുതലപ്പൊഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരം, സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശം’; തീരുമാനം ന്യൂനപക്ഷകമ്മീഷന്‍റെ പ്രത്യേക സിറ്റിങ്ങില്‍

ഫൊക്കാനായുടെ കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യ പുരസ്‌ക്കാരവും ബോണ്‍സായ് മരത്തണലിലെ ഗിനിപ്പന്നികള്‍’ക്ക് ലഭിച്ചിരുന്നു. കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ മെരിലാന്റില്‍ ഐടി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാസമാഹാരമാണിത്. ഗ്രീന്‍ ബൂക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News