ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍ ശക്തമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ശബ്ദിക്കാന്‍ കഴിയുന്നവര്‍, അതിന് ചങ്കൂറ്റമുള്ളവര്‍ പാര്‍ലിമെന്റില്‍ എത്തണം. ഉറക്കം തൂങ്ങികളായ ഇരുപതെണ്ണം പോയിട്ട് ഒരു കാര്യവുമില്ല എന്ന് ചുരുക്കമെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു.
ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ് കൊല്ലത്ത് ലോഡ്ജിൽ മരിച്ച നിലയിൽ
കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസ്സ് ഏറെ നിരാശപ്പെടുത്തി. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച അവരുടെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതാണ് നാം കണ്ടത്. പ്രാദേശിക നേതാക്കള്‍, ദേശീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെ ഓരോരുത്തരായി ത്രിവര്‍ണ പതാക വിട്ട് കാവിക്കൊടി പിടിക്കുമ്പോള്‍ വിഷമത്തോടെ നോക്കി നില്‍ക്കുക എന്നതല്ലാതെ ഒരു സാധാരണക്കാരന് എന്ത് ചോയ്‌സുണ്ടെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തം പോസ്റ്റുകള്‍ ഇട്ടിരുന്ന തനിക്ക് ഇപ്പോള്‍ രാഹുലിന് വേണ്ടി കഴിഞ്ഞതവണത്തെ പോലെ എഴുതാന്‍ ആവേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജനാധിപത്യം തന്നെ നിലനില്‍ക്കുമോ എന്ന് കണ്ടറിയണം. കരിനിയമങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഇരുണ്ട ദിനങ്ങളുമാണ് മുന്നിലുള്ളത്. ആ ദിനങ്ങളില്‍ ഇരകളോടൊപ്പം നില്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഒരു പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ പാര്‍ലിമെന്റില്‍ എത്തണം എന്നൊരു ആഗ്രഹമുണ്ട്.. ഇഡിയും അന്വേഷണ ഏജന്‍സികളും വന്നാല്‍ മറുകണ്ടം ചാടില്ലെന്നു ഉറപ്പുള്ളവര്‍ വേണം, പണവും പ്രതാപവും അധികാരവും പ്രലോഭനമായി വന്നാല്‍ റിസോര്‍ട്ടില്‍ കൊണ്ട് പോയി കെട്ടിയിടേണ്ട ദുരവസ്ഥയില്ലാത്ത മനുഷ്യര്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here