മമ്മൂക്കയെ പോലെയുള്ള ഒരു നടന്‍ അത്തരം സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ തിയേറ്ററിലെത്തുന്നു, തന്റെ താരമൂല്യമാണ് അതിന് അദ്ദേഹം ഉപയോഗിക്കുന്നത്

മലയാളത്തിലെ പ്രമുഖ താരങ്ങൾ മാസ് സിനിമകളിലേക്ക് മാത്രം ചുരുങ്ങാതെ ലോ ബഡ്‌ജറ്റ്‌ സിനിമകളും ചെയ്യാൻ തയാറാകുന്നുവെന്ന് ബേസിൽ ജോസഫ്. മമ്മൂക്ക അതിന്റെ ഉദാഹരണമാണെന്നും, തന്റെ താരമൂല്യം ഉപയോഗിച്ച് മമ്മൂക്ക ഇത്തരം ചെറിയ സിനിമകളെ വിജയിപ്പിക്കുന്നുവെന്നും ബേസിൽ ജോസഫ് പറഞ്ഞു.

ALSO READ: നിറവയറിൽ നൃത്തം ചെയ്‌ത്‌ സീരിയൽ നടി, വീഡിയോ എടുത്തത് മകൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ

ബേസിൽ പറഞ്ഞത്

പ്രേക്ഷകര്‍ എപ്പോഴും ക്ലാസ്സ് സിനിമകള്‍ മാത്രമല്ല കാണുന്നത്. ഡ്രാമ ഫിലിമും റൊമാന്‍സും എല്ലാം കാണുന്നുണ്ട്. പ്രേക്ഷകര്‍ക്ക് വേണ്ടത് ഒരുമിച്ച് വന്ന് കാണാന്‍ കഴിയുന്ന സിനിമകളാണ്. അവര്‍ക്ക് സിനിമയുടെ ബഡ്ജറ്റ് ഒന്നും വിഷയമല്ല. അവര്‍ക്ക് മാസ് സിനിമകളാണ് വേണ്ടതെന്ന് നമ്മള്‍ പറയുമ്പോഴും അവര്‍ക്ക് അത്തരം സിനിമകള്‍ മാത്രമല്ല വേണ്ടത്.

നമ്മളാണ് മാസ് സിനിമകള്‍ അവര്‍ക്ക് നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടത് എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ ഒരു സിനിമയാണ്. ‘രോമാഞ്ച’വും ‘ജയ ജയ ജയ ജയഹേ’യും ‘ന്നാ താന്‍ കേസ് കൊട്’ സിനിമകളൊക്കെ ചെറിയ ബഡ്ജറ്റില്‍ ചെയ്തതാണ്. അതൊന്നും വലിയ ബഡ്ജറ്റ് സിനിമകളല്ല.

ALSO READ: മെസിയുടെ പേരിൽ ഇനി വൈനും, ആഘോഷവേളകളെ ആനന്ദകരമാക്കാം ലിയോണൽ കളക്ഷനൊപ്പമെന്ന് താരം; ചിത്രങ്ങൾ പങ്കുവെച്ച് താരം

മമ്മൂക്ക ചെയ്യുന്നത് അത്തരം സിനിമകളാണ്. അദ്ദേഹം വ്യത്യസ്ഥമായ ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിച്ച ശേഷം തന്റെ താരമൂല്യം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരികയാണ്. മമ്മൂക്ക ‘റോഷാക്ക്’ പോലെയുള്ള മിസ്റ്ററി ത്രില്ലര്‍ സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതുതായി അനൗണ്‍സ് ചെയ്ത ‘ബ്രഹ്മയുഗം’ ഒരു ഹൊറര്‍ സിനിമയാണ്. മമ്മൂക്കയെ പോലെയുള്ള ഒരു നടന്‍ അത്തരം സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ തിയേറ്ററിലെത്തുന്നു. നമ്മുടെ സ്റ്റാര്‍സും ആക്‌റ്റേഴ്‌സും ഇപ്പോള്‍ മാസ് സിനിമകള്‍ അല്ലാത്തവയും ചെയ്യാന്‍ തയ്യാറാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News