‘മിന്നല്‍ മുരളി 2’ വില്ലനെക്കുറിച്ച് വെളിപ്പെടുത്തി ബേസില്‍

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെപ്പറ്റി വെളിപ്പെടുത്തലുമായി സംവിധായകന്‍ ബേസില്‍ തോമസ്. ആദ്യഭാഗത്തെക്കാള്‍ വലിയ മുതല്‍ മുടക്കുള്ള സിനിമ ആകും ‘മിന്നല്‍ മുരളി 2’ എന്നും സംവിധായകന്‍ വെളിപ്പെടുത്തി. നെറ്റ്ഫ്‌ലിക്‌സിന് രണ്ടാം ഭാഗത്തില്‍ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബേസില്‍ പറഞ്ഞു.

പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബേസില്‍ ജോസഫിന്റെ പ്രതികരണം.മിന്നല്‍ മുരളി 2. അത് സ്‌കെയില്‍ ബേയ്‌സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളില്‍ ആണെങ്കിലും വലിയ സിനിമയാണ് എന്നും ബേസില്‍ പറയുന്നു. അതുകൊണ്ട് വലിപ്പത്തില്‍ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും എന്നും ബേസില്‍ വ്യക്തമാക്കി.

ഒന്നാം ഭാഗം ചെയ്യുമ്പോള്‍ ഒരുപാട് ആശങ്കകളും പ്രതിസന്ധികളും ഉണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ ആവണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ഛയായും രണ്ടാംഭാഗം ഉണ്ടാവുമെങ്കിലും അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News